Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loan

ന​ബാ​ർ​ഡ് ആ​ർ​ഐ​ഡി​എ​ഫ് വാ​യ്പ: കേ​ര​ള​ത്തി​ന് 3,474 കോ​ടി

കൊ​​​​ച്ചി: നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക് ഫോ​​​​ർ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ ആ​​​​ൻ​​​​ഡ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് (ന​​​​ബാ​​​​ർ​​​​ഡ്) റൂ​​​​റ​​​​ൽ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഫ​​​​ണ്ടി​​​​ൽ (ആ​​​​ർ​​​​ഐ​​​​ഡി​​​​എ​​​​ഫ്) നി​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷം വാ​​​​യ്പ​​​​യാ​​​​യി ല​​​ഭി​​​ച്ച​​​ത് 3,474.86 കോ​​​​ടി. കൃ​​​​ഷി, അ​​​​നു​​​​ബ​​​​ന്ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ തു​​​​ക ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​തെ​​​​ന്ന് മും​​​​ബൈ​​​​യി​​​​ലെ ന​​​​ബാ​​​​ർ​​​​ഡി​​​​ന്‍റെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഗ്രാ​​​​മീ​​​​ണ​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​ണ് ന​​​​ബാ​​​​ർ​​​​ഡ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. വ​​​​നം, വ​​​​ന്യ​​​​ജീ​​​​വി വ​​​​കു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് 505 കോ​​​​ടി രൂ​​​​പ ന​​​​ബാ​​​​ർ​​​​ഡ് വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. 2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ തു​​​​ക സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ആ ​​​​വ​​​​ർ​​​​ഷം വാ​​​​യ്പ​​​​യാ​​​​യി ല​​​​ഭി​​​​ച്ച 762.16 കോ​​​​ടി​​​​യി​​​​ൽ 612.60 കോ​​​​ടി​​​​യും കാ​​​​ർ​​​​ഷി​​​​ക വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​ണു വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ​​​​തെ​​​​ന്ന് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഷ്റ​​​​ഫി​​​​ന് ന​​​​ബാ​​​​ർ​​​​ഡി​​​​ൽ​​​നി​​​​ന്നു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ല​​​​ഭി​​​​ച്ച രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

വി​​​​വി​​​​ധ ഫി​​​​ഷിം​​​​ഗ് ഹാ​​​​ർ​​​​ബ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ക​​​​സ​​​​നം, പി​​​എം-​​​​കു​​​​സും പ​​​​ദ്ധ​​​​തി​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സൗ​​​​രോ​​​​ർ​​​​ജ കാ​​​​ർ​​​​ഷി​​​​ക പ​​​​മ്പ്സെ​​​​റ്റ്, വി​​​​വി​​​​ധ പാ​​​​ല​​​​ങ്ങ​​​​ളു​​​​ടെ​​​​യും റോ​​​​ഡു​​​​ക​​​​ളു​​​​ടെ​​​​യും പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണം, ആ​​​​ശു​​​​പ​​​​ത്രി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണം, കു​​​​ണ്ട​​​​റ കു​​​​ടി​​​​വെ​​​​ള്ള പ​​​​ദ്ധ​​​​തി, ക​​​​ണ്ണൂ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ പെ​​​​രി​​​​ഷ​​​​ബി​​​​ൾ കാ​​​​ർ​​​​ഗോ സെ​​​​ന്‍റ​​​​ർ തു​​​​ട​​​​ങ്ങി​​​​യ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ന​​​​ബാ​​​​ർ​​​​ഡ് വാ​​​​യ്പ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ട്.വാ​​​​യ്പാ​​​ത്തു​​​​ക ല​​​​ഭി​​​​ച്ച് ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ തി​​​​രി​​​​ച്ച​​​​ട​​​​വ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ന​​​​ബാ​​​​ർ​​​​ഡ് വ്യ​​​​വ​​​​സ്ഥ.

District News

വ​ഴി​യോ​രക്ക​ച്ച​വ​ട​ക്കാ​ർ​ക്കു ലോ​ൺമേ​ള സം​ഘ​ടി​പ്പി​ച്ചു​

പാ​ല​ക്കാ​ട്: യാ​തൊ​രു​വി​ധ ഈ​ടും വാ​ങ്ങാ​തെ അ​മ്പ​തി​നാ​യി​രം രൂ​പ വ​രെ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് വാ​യ്പ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഈ​യ​ടു​ത്ത​കാ​ലം വ​രെ പ​തി​മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ർ അ​ഡ്വ.​ഇ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. സ്ട്രീ​റ്റ് വെ​ൻ​ഡേ​ഴ്സ് സെ​ൽ​ഫ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും ജി​ല്ലാ ലീ​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​രു​ടെ ലോ​ൺ​മേ​ള സു​ൽ​ത്താ​ൻ​പേ​ട്ട കേ​ര​ള ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​ൽ​ഫ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എം. ക​ബീ​ർ അ​ധ്യ​ക്ഷ​നാ​യി. ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ പി.​ടി. അ​നി​ൽ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ബി. ​സ​തീ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ. ​ഇ​ല്ല്യാ​സ്, സെ​യ്ത് ബീ​രാ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ആ​ർ. ബി​ർ​ള, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, എ​ച്ച്. നൈ​സാം, വി. ​ഗോ​പി പ്ര​സം​ഗി​ച്ചു.

Latest News

Corehub Up